Select your Top Menu from wp menus
New Updates

ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റിവ്

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രത്തില്‍ ജോയ്ന്‍ ചെയ്യാനിരിക്കെ നടത്തിയ പരിശോധനയില്‍ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പുള്ള പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിശോധന നടത്തിയത് എന്നും നിലവില്‍ ലക്ഷണങ്ങളൊന്നും ഇല്ലെന്നും താരം പ്രസ്താവനയില്‍ അറിയിച്ചു. വീട്ടില്‍ ക്വാറന്‍റൈനിലാണ് ഉള്ളത്. അഞ്ചു ദിവസത്തിനിടെ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും ചിരഞ്ജീവി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആചാര്യ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ ചിരഞ്ജീവി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാജല്‍ അഗര്‍വാള്‍. ലൂസിഫറിന്‍റെ റീമേക്ക് ഒരുക്കാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍ മാറ്റിവെച്ചാണ് ചിരഞ്ജീവി മറ്റൊരു ചിത്രത്തിലേക്ക് നീങ്ങിയത്.

Telegu superstar Chiranjeevi tested positive for Covid 19. The test was done before starting the shoot for his next Acharya.

Related posts