സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രം ‘ചതുരം’ നവംബര്‍ 4ന് തിയറ്ററുകളിലെത്തും. റോഷന് മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര, അലന്‍സിയര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
സിദ്ധാര്‍ത്ഥും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഛായാഗ്രാഹകൻ – പ്രദീഷ് വർമ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റുകൾ – ദീപു ജോസഫ്. സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തില്‍ എത്തിയ ജിന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ പൂര്‍ത്തിയായിട്ടുള്ള ചിത്രം. ഇതിന്റെ റിലീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ത്രില്ലര്‍ സ്വഭാവത്തില്‍ ‘ചതുരം’ ട്രെയിലര്‍