‘ചതുരം’ മാര്‍ച്ച് 9 മുതല്‍ സൈന പ്ലേയില്‍

‘ചതുരം’ മാര്‍ച്ച് 9 മുതല്‍ സൈന പ്ലേയില്‍

സിദ്ധാര്‍ത്ഥ് ഭരതന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രം ‘ചതുരം’ മാര്‍ച്ച് 9 മുതല്‍ ഒടിടി പ്രദര്‍ശനത്തിന് ലഭ്യമാകും. റോഷന്‍ മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര, അലന്‍സിയര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം തിയറ്ററുകളില്‍ A സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങി ശരാശരി അഭിപ്രായം സ്വന്തമാക്കിയിരുന്നു.

ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചത്. സിദ്ധാര്‍ത്ഥും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഛായാഗ്രാഹകൻ – പ്രദീഷ് വർമ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റുകൾ – ദീപു ജോസഫ്.

Latest OTT