സിബിഐ 5 എത്തുന്നത് ഈദ് റിലീസായി

സിബിഐ 5 എത്തുന്നത് ഈദ് റിലീസായി

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം എത്തുക അടുത്ത വര്‍ഷം ഈദ് റിലീസായി. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജനുവരി ആദ്യ പകുതിയില്‍ ചിത്രത്തിന്‍റെ പാക്കപ്പ് ഉണ്ടാകുമെന്നാണ് വിവരം. സിബിഐ 5ന്‍റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Mammootty’s CBI 5 eyeing an Eid release. K Madhu directorial has SN Swamy’s script.

Latest Upcoming