പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചരിത്ര ചിത്രം കാളിയനിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് ചിത്രം പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രത്തിനായി പുതുമുഖങ്ങളെ തേടിക്കൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.
The #KAALIYAN casting call! ⚔️ pic.twitter.com/ukYb95S6dd
— Prithviraj Sukumaran (@PrithviOfficial) May 12, 2022
‘ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം’ എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററാണ് പൃഥ്വി പങ്കുവെച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മെയ് 19നും തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മെയ് 20നുമാണ് ഓഡിഷന്‍. എറണാകുളം വൈഎംസിഎ ഹാളില്‍ വെച്ചാണ് ഓഡിഷന്‍ നടക്കുക. തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ. വേണാടിന്‍റെ ചരിത്ര പുരുഷനായ കുഞ്ചിറക്കോട് കാളിയായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.