കാളിദാസ് ജയറാമിനെ മുഖ്യകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗണപതിയും പ്രധാന വേഷത്തില്‍ എത്തുന്നു. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെബിന്‍ ബെന്‍സണും ചിത്രത്തിലുണ്ട്. ഇവരുടെ കഥാപാത്രങ്ങളുടേത് ഉള്‍പ്പടെയുള്ളവയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് 13നും 16നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. [email protected] എന്ന ഐഡിയിലാണ് അപേക്ഷിക്കേണ്ടത്.
മറ്റൊരു താരപുത്രനായ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിയായിരുന്നു ജീത്തു അവസാനമായി സംവിധാനം ചെയ്തത്. അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എന്നിവയാണ് കാളിദാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.