‘ഓതിരം കടകം’, ദുല്‍ഖര്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

‘ഓതിരം കടകം’, ദുല്‍ഖര്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

ബോക്സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയ ‘പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ (Soubin Shahir) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓതിരം കടകം’ (Othiram Kadakam) ഉടന്‍ ഷൂട്ടിംഗ് തുടങ്ങുകയാണ്.. ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനാകുന്ന ചിത്രം ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ എത്തുന്നതെന്ന് അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ വ്യക്താക്കുന്നു. ഇപ്പോള്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നതായി (Casting Call) പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്‍റെ വേ വാര്‍ ഫിലിംസാണ് ‘ഓതിരം കടകം’ നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തേ പറവയിലും ദുല്‍ഖറ്‍ പ്രധാനപ്പെട്ടൊരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശാസ്ത്രീയ നൃത്തത്തിലോ ആയോധന കലകളിലോ വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്ന് കാസ്റ്റിംഗ് കോള്‍ വ്യക്തമാക്കുന്നു.

Latest Upcoming