അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരേ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ബോധവത്കരണം എന്ന നിലയില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനായി സുഭാഷ് പാര്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജൂഡ് മേയറെ കണ്ടിരുന്നു. മന്ത്രിയടക്കമുള്ളവരുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും സുഭാഷ് പാര്‍ക്ക് നല്‍കാനാവില്ലെന്നാണ് മേയര്‍ അറിയിച്ചത്. ഇതോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജൂഡ് ദേഷ്യത്തില്‍ വാതിലടച്ചു പോകു മാത്രമാണ് ഉണ്ടായതെന്നും ഇതിന് പിന്നീട് ക്ഷമ ചോദിച്ചുവെന്നും ജൂഡിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
നിവിന്‍പോളി ഉള്‍പ്പടെയുള്ളവര്‍ പങ്കുവഹിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് മറ്റൊരു സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്.
Tags:jude antony