വില്ലന്‍ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും തിളങ്ങിയ നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെക്കാലമായി രോഗബാധിതനായിരുന്നു.
. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രം മാസ്റ്റര്‍ പീസാണ്. ക്യാപ്റ്റന്‍ രാജു തന്നെയായാണ് ആ ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചത്.
1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. 500ഓളം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ‘ ഇതാ ഒരു സ്‌ന്ഹഗാഥ’ എന്ന ചിത്രം സംവിധാനം ചെയ്തു. മിസ്റ്റര്‍ പവനായി എന്ന മറ്റൊരു ചിത്രവും ആരംഭിച്ചെങ്കിലും തിയറ്ററില്‍ എത്തിക്കാനായില്ല.
രണ്ടു തവണ പക്ഷാഘാതത്തെ നേരിട്ടുണ്ട് ക്യാപ്റ്റന്‍ രാജു.