‘ബ്രോ ഡാഡി’ ടീസര്‍ നാളെ

‘ബ്രോ ഡാഡി’ ടീസര്‍ നാളെ

പൃഥ്വിരാജ് സംവിധാനം ചെയ്ത പുതിയ മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യുടെ ടീസര്‍ നാളെ വൈകിട്ട് 6.00ന് പുറത്തിറങ്ങും. ജനുവരി അവസാന വാരത്തില്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രമെത്തുമെന്നാണ് സൂചന. ഹൈദരാബാദില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ മകനായാണ് പൃഥ്വി എത്തുന്നതെന്നാണ് വിവരം. റിലീസ് സംബന്ധിച്ച പ്രഖ്യാപനവും ടീസറില്‍ ഉണ്ടായേക്കും.

‘കാത്തിരുന്ന സൂപ്പര്‍ ഹീറോ’, ടോവിനോയെ അഭിനന്ദിച്ച് രാജമൗലി

മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്.

Prithviraj Sukumaran directorial BroDaddy’s teaser will be out tomorrow. Mohanlal, Prithviraj, Meena, Kalyani Priyadarshan in lead roles.

Latest Upcoming