അജിത് കുമാര്‍ ചിത്രം ‘വലിമൈ’ ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തുകയാണ്. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ‘വലിമൈ’ വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. പൊലീസ് വേഷത്തിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും അജിതും ഒന്നിക്കുന്ന ഈ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. കേരളത്തിലെ തിയറ്ററുകളില്‍ ബുക്കിംഗ് തുടങ്ങി.
വലിമൈ ഹിന്ദിയിലും തെലുങ്കിലും പുറത്തിറക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമാണ് വലിമൈ. നേരത്തേ പൂനെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലും ആഫ്രിക്കയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിതിന്‍റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പും പുറത്തുവന്നിട്ടുണ്ട്. ഷൂട്ടിംഗിനിടയില്‍ അജിത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.
Booking opened for Ajith Kumar’s ‘Valimai’ in Kerala. The H Vinodh directorial will have a wide release on Feb 24th.