ദുല്‍ഖര്‍ സല്മാന് കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം ‘സല്യൂട്ട്’ ജനുവരി 14ന് തന്നെ തിയറ്ററുകളിലെത്തുകയാണ്. റിലീസ് മാറ്റിവെക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ റിലീസ് നീട്ടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ‘കുറുപ്പ്’ കരസ്ഥമാക്കിയ വലിയ വിജയത്തിലൂടെ പാന്‍ ഇന്ത്യന്‍ താരപദവി ഉയര്‍ത്തിയ തന്റെ അടുത്ത ചിത്രം എന്ന നിലയില്‍ സല്യൂട്ട് ദുല്‍ഖറിന് ഏറെ നിര്‍ണായകമാണ്. വിവിധ സെന്ററുകളില്‍ ബുക്കിംഗിന് തുടക്കമായിട്ടുണ്ട്.
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ‘അരവിന്ദ് കരുണാകരന്’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ തന്നെ വേ ഫാര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആയി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അസ്ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണന്റേതാണ് സംഗീതം.
Booking opened for Roshan Andrews’s Dulquer Salmaan starrer ‘Salute’, Jan 14th release. Bobby-Sanjay penned for this cop thriller.