ഭാഗ്യലക്ഷ്മിയും ബോബി ചെമ്മണ്ണൂരും ആര്യ ദയാലും, ബിഗ്ബോസ് സീസൺ 3യില്‍ മാറ്റുരയ്ക്കുന്നത് ഇവർ

ഭാഗ്യലക്ഷ്മിയും ബോബി ചെമ്മണ്ണൂരും ആര്യ ദയാലും, ബിഗ്ബോസ് സീസൺ 3യില്‍ മാറ്റുരയ്ക്കുന്നത് ഇവർ

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു. സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി എത്തി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ലോഞ്ചിങ് ചടങ്ങ് ഇന്ന് രാത്രി 7 മണിമുതൽ ആണ് സംപ്രേഷണം ചെയ്യുക. എന്നാൽ ലോഞ്ചിങ് ചടങ്ങിന്‍റെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. നടിയും ടെലിവിഷൻ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയുമായ സുബി, വ്യവസായി ബോബി ചെമ്മണ്ണൂർ, ഗായിക ആര്യ ദയാൽ, ട്രാൻസ്ജെൻഡറും മോഡലുമായ ദീപ്തി കല്യാണി, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഡാൻസര്‍ റംസാൻ അഹമ്മദ്, ടിക് ടോക്കിലൂടെ ശ്രദ്ധേയയായ ധന്യ രാജേഷ്, നടനും ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനുമായ നോബി, ആർജെ ഫിറോസ് എന്നിവർ മത്സരാർഥികളുടെ കൂട്ടത്തിൽ ഉണ്ട് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ആദ്യ സീസണില്‍ നടനും അവതാരകനുമായ സാബുമോന്‍ അബ്ദുസമദ് വിജയിയാപ്പോള്‍ രണ്ടാം സീസണ്‍ ഫൈനലില്‍ എത്തും മുമ്പ് നിര്‍ത്തുകയായിരുന്നു. രണ്ടാം സീസണില്‍ എന്നതു പോലെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധേയരായവരുടെ സാന്നിധ്യം മൂന്നാം സീസണിലും കാര്യമായി ഉണ്ടാകും.

BiggBoss Malayalam season 3 is starting today. Super star Mohanlal will anchor the 3rd season as well. Here is a list of contestants.

Latest Upcoming