‘ബിഗ് ബോസ് സീസണ്‍ 4’ മാര്‍ച്ച് 27 മുതല്‍

‘ബിഗ് ബോസ് സീസണ്‍ 4’ മാര്‍ച്ച് 27 മുതല്‍

ആഗോള പ്രേക്ഷകര്‍ക്കിടയിലെ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി റിയാലിറ്റി ഷോ ബിഗ് ബോസിന്‍റെ മലയാളം പതിപ്പിന്‍റെ നാലാം സീസണ്‍ (Bigg Boss Malayalam 4) മാര്‍ച്ച് 27ന് തുടങ്ങും. ആദ്യ മൂന്ന് സീസണുകളിലെ പോലെ മോഹന്‍ലാല്‍ (Mohanlal) തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്. ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് ലഭ്യമാകും. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നായിരിക്കും ഏഷ്യാനെറ്റില്‍ ഷോ സംപ്രേഷണം ചെയ്യുക.

നടി ഗായത്രി സുരേഷ്, അപർണ മൾബറി, രാഹുൽ ഈശ്വർ, പാല സജി, ജിയ ഇറാനി, സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ് തുടങ്ങി നിരവധി പേരുകള്‍ മല്‍സരാര്‍ത്ഥികളായി എത്തുന്നവരുടേതായി പ്രചരിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും സാമൂഹ്യ ചുറ്റുപാടുകളുമുള്ളവരെയാണ് മല്‍സരാര്‍ത്ഥികളായി പരിഗണിക്കുക.

Latest OTT Starbytes