ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിലെ ഭീഷ്മരുടെ വേഷം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ നിരസിച്ചു. മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രത്തിലേക്ക് അമിതാഭ് ബച്ചനെയും കാസ്റ്റ് ചെയ്യുന്നതായി നേരത്തേ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബിഗ് ബി യുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാമൂഴത്തില്‍ ഭീഷ്മരായി ബിഗ് ബി എത്തുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. മോഹന്‍ലാല്‍ ഒഴികെയുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല. 600 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി രണ്ടാമൂഴം ഒരുക്കാനാണ് ശ്രീകുമാര്‍ മേനോന്‍ തയാറെടുക്കുന്നത്. എംടി യുടേതാണ് തിരക്കഥ.
മോഹന്‍ലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തിന്റെ ജോലികളില്‍ സജീവമാകുക.
Tags:amithabh bachanmohanlalRandamoozhamSreekumar menon