ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇത്തവണ മലയാള സിനിമ വാരിക്കൂട്ടിയിരിക്കുകയാണ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയത് മലയാളികളുടെ സിനിമകളാണ്, എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഒരേസമയം സന്തോഷവും സങ്കടവും അനുഭവിക്കുന്ന ഒരാളുണ്ട്, അങ്കമാലിക്കാരനായ സൗണ്ട് മിക്‌സര്‍ ബിബിന്‍ ദേവ്. തമിഴ് ചിത്രമായ ഒത്ത സെരിപ്പ് സൈസ് 7 എന്ന ചിത്രത്തിലെ റീ റെക്കോര്‍ഡിന് റസൂല്‍ പൂക്കുട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു, പക്ഷെ ഈ സിനിമയുടെ റീ റെക്കോര്‍ഡിങ് നിര്‍വഹിച്ചത് റസൂല്‍ പൂക്കുട്ടിയും ബിബിന്‍ ദേവും ചേര്‍ന്നാണ്. എന്നാല്‍ അവാര്‍ഡ് പട്ടികയില്‍ റസൂല്‍ പൂക്കുട്ടിയുടെ പേരു മാത്രമാണ് ഉള്ളത്.
I would like to let all my media friends to know that this award is shared between my self and my co mixer Shri.Bibin Dev…Don’t miss to add his name… thanks .. pic.twitter.com/8oXLxWZzrt
— resul pookutty (@resulp) March 22, 2021
സ്വന്തം സിനിമ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോഴും സാങ്കേതിക പിഴവ് മൂലം അംഗീകാരം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് ബിബിന്‍ ദേവ്. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ ചിത്രം താനും ബിബിന്‍ ദേവും ചേര്‍ന്നാണ് ചെയ്തതെന്നും ഈ അവാര്‍ഡ് ബിബിന്‍ ദേവിന് കൂടി അര്‍ഹതപ്പെട്ടതാണെന്നും വ്യക്തമാക്കി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരുന്നു.
സ്വന്തം പ്രയത്‌നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡിന് പേര് നല്‍കിയതില്‍ വീഴ്ച സംഭവിച്ചത് എവിടെയാണെന്ന് പരിശോധിച്ചു വരികയാണെന്നും ബിബിന്‍ ദേവ് പറഞ്ഞു. എറണാകുളം അങ്കമാലി സ്വദേശിയായ ബിബിന്‍ ദേവ് മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യന്തിരന്‍ 2.0 , ഒടിയന്‍, മാമാങ്കം , മാസ്റ്റര്‍പീസ്, കമ്മാരസംഭവം, ട്രാന്‍സ് തുടങ്ങി ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ സൗണ്ട് മിക്‌സിങ് നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ ദേവാണ്.
Bibin Dev missed mention in National awards even though he co-worked with Ressul Pookkutty for the award winning re-recording.