രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രം സോണി ലൈവില്‍ പ്രദര്‍ശനം തുടങ്ങി.
With no doubt this is the best horror thriller ever made in Malayalam Cinema! Last 20 minutes 🥵🔥
When it comes to actors, Tremendous performances from Revathi and Shane Nigam 👏🏻
Take a bow Director Rahul Sadasivan👏🏻#Bhoothakaalam #ShaneNigam #Revathi @SonyLIV pic.twitter.com/QY7TBaac4G
— കടയാടി തമ്പി 🍾🥂 (@Thampi_Kadayadi) January 21, 2022
നേരിട്ടുള്ള ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്ലാൻ ടി ഫിലിംസിന്‍റെയും, ഷെയ്ൻ നിഗം ഫിലിംസിന്‍റെയും ബാനറിൽ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ൻ നിഗത്തിന്‍റെ മാതാവ് സുനില ഹബീബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.
#Bhoothakaalam is haunting, creepy and immersive. The past can not be restricted to humans.
Kudos to the sound designers. @SonyLIV strikes again with their excellent selection. #ShaneNigam #Revathy #RahulSadaSivan @AnwarRasheedEnt
Go for it🔥 pic.twitter.com/FfUYfpYNNw— Arun Bhaskaran (@barunnair) January 21, 2022
#Bhoothakaalam is easily one of the best horror movies made in mTown,if not the best.
Climax was sooo scary.
Whatta movie 🔥— Leon Vincent (@LeonVincent7) January 20, 2022
മികച്ച ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ രേവതിയാണ് മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. ഷെയ്നിന്‍റയും രേവതിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളതെന്നും ആദ്യ പ്രതികരണങ്ങളില്‍ പറയുന്നു.
#bhoothakaalam: spectacle performance from revathi and shaine with brilliant film making crowns it as the best horror film to be ever made in malayalam film industry.
— suhail (@kaypakka) January 20, 2022
ഷെയ്ൻ നിഗം ആദ്യമായി ചലച്ചിത്ര നിർമ്മാണരംഗത്ത് കാൽവെയ്പ്പ് നടത്തുന്ന ചിത്രംകൂടിയാണ് ഭൂതകാലം. രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ബാഗ്രൗണ്ട് സ്‌കോർ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
Last 20 min of #Bhoothakaalam is brilliant. Superb Horror genre filmaking and the performances of both Shane Nigam and Revathi make the movie work a lot more. Nice to see Revathi in a great performance after a while pic.twitter.com/WR8mkr6DXB
— Fahir Maithutty (@fahir_me) January 21, 2022
ഷെയ്‌നിന്റെ വരികൾക്ക് ഷെയ്ൻ തന്നെ സംഗീതം നൽകുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ്. എ.ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ഡിഓപി: ഷെഹ്നാദ് ജലാൽ.
Shane Nigam starrer Bhoothakaalam is getting good responses. Rahul Sadasivan directorial had Revathi in a pivotal role. Streaming live on Sony liv.