അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ്. മാര്‍ച്ച് 3ന് പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസറിനും ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസര്‍ പുതിയൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ സ്വന്തമാക്കിയ ടീസറിനുള്ള റെക്കോഡാണ് ഭീഷ്മപര്‍വം നേടിയത്. ‘ഒരു അഡാര്‍ ലൌ’ എന്ന ചിത്രത്തിന്‍റെ 4 വര്‍ഷം പഴക്കമുള്ള റെക്കൊഡാണ് തിരുത്തപ്പെട്ടത്. മൂന്നു ലക്ഷത്തി അറുപത്തി മൂന്നായിരത്തിലധികം ലൈക്കുകകളാണ ഭീഷ്മപര്‍വം നേടിയിട്ടുള്ളത്.
15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഭീഷ്മപര്‍വം കേരളത്തില്‍ 400നു മുകളില്‍ സ്ക്രീനുകളില്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നാണ് വിവരം. പ്രധാന സെന്‍ററുകളില്‍ പലതിലും ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നിരവധി തിയറ്ററുകള്‍ ബുക്കിംഗ് ആരംഭിക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.
Mammootty starrer BheeshmaParvam’s teaser grabbed a Mollywood record for highest Youtube likes. The Amal Neerad directorial is releasing on March 3rd.