100 ശതമാനം ഒക്കുപ്പന്‍സിയില്‍ ഭീഷ്മയുടെ ബുക്കിംഗ് തുടങ്ങി

100 ശതമാനം ഒക്കുപ്പന്‍സിയില്‍ ഭീഷ്മയുടെ ബുക്കിംഗ് തുടങ്ങി

സംസ്ഥാനത്തെ തിയറ്ററുകളില്‍ ഏറക്കുറേ 2 വര്‍ഷത്തിനു ശേഷം മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കുകയാണ്. കോവിഡ് നിയന്ത്രണ വിധേയമായതോടെയാണ് ഇതുള്‍പ്പടെയുള്ള എല്ലാ പ്രധാന നിയന്ത്രണങ്ങളും സര്‍ക്കാര്‍ എടുത്തുമാറ്റിയിരിക്കുന്നത്. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ റിലീസ് ദിവസങ്ങളിലെ മികച്ച നേട്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും.
അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ ബോക്സ് ഓഫിസ് സാധ്യതകളെ ഒന്നു കൂടി മികവുറ്റതാക്കുന്നതാണ് പുതിയ സാഹചര്യം. മാര്‍ച്ച് 3ന് പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ബുക്കിംഗ് ഇപ്പോള്‍ ഒട്ടുമിക്ക സെന്‍ററുകളിലും 100 ശതമാനം ഒക്കുപ്പന്‍സിയോടെ തന്നെ ആരംഭിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകള്‍ മാറ്റിയിട്ട് ബുക്കിംഗ് തുടങ്ങിയ സെന്‍ററുകളില്‍ പലതും ബാക്കിയുള്ള സീറ്റുകളും ബുക്കിംഗിന് തുറന്നിട്ടിട്ടുണ്ട്.

15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഭീഷ്മപര്‍വം കേരളത്തില്‍ 400ഓളം സ്ക്രീനുകളില്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നാണ് വിവരം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. മാര്‍ച്ച് 1ന് ചിത്രത്തിന്‍റെ ആഗോള ലോഞ്ചിംഗ് ദുബായിയില്‍ വെച്ച് നടക്കും.

Mammootty starrer BheeshmaParvam’s booking started with 100% occuppancy. The Amal Neerad directorial is releasing on March 3rd.

Film scan Latest