‘ഭീഷ്‍മ പര്‍വം’ ഏപ്രില്‍ 1 മുതല്‍ ഹോട്ട് സ്റ്റാറില്‍

‘ഭീഷ്‍മ പര്‍വം’ ഏപ്രില്‍ 1 മുതല്‍ ഹോട്ട് സ്റ്റാറില്‍

അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam)-ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ (Disney plus Hotstar) ഏപ്രില്‍ 1 മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും. തിയറ്ററുകളില്‍ നിന്ന് ഏകദേശം 90 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ മള്‍ട്ടിപ്ലക്സുകളിലും പ്രധാന നഗരങ്ങളിലെ സെന്‍ററുകളിലും നാലാം വാരാന്ത്യത്തിലും താരതമ്യേന മികച്ച പ്രകടനം നടത്തി. ചിത്രത്തിന്‍റെ ന്യൂസിലാന്‍ഡ് റിലീസും ഈ വാരം നടക്കും.

കോവിഡിനു ശേഷം കേരള ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ലൂസിഫർ, പുലിമുരുകൻ എന്നീ ചിത്രങ്ങൾ മാത്രമാണ് ആഗോള കളക്ഷനിൽ ഭീഷ്മ പർവ്വതത്തിന് മുന്നിലുള്ളത്. ദേവ്ദത്ത് ഷാജി,രവിശങ്കര്‍, ആര്‍ജെ മുരുകന്‍ എന്നിവര്‍ക്കൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സുഷിന്‍ ഷ്യാം സംഗീതമൊരുക്കി. ആനന്ദ് സി ചന്ദ്രന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

ഷൈന്‍ ടോം ചാക്കോ, സൌബിന്‍ ഷാഹിര്‍, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, ശ്രീനാഥാ ഭാസി, അനഘ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, ലെന തുടങ്ങിയര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Upcoming