പ്രീ ബിസിനസിലൂടെ ലാഭം നേടി ഭീഷ്‍മപര്‍വം

പ്രീ ബിസിനസിലൂടെ ലാഭം നേടി ഭീഷ്‍മപര്‍വം

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം റിലീസിന് ദിവസങ്ങള്‍ മുമ്പ് തന്നെ പ്രീ റിലീസ് ബിസിനസിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായി ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചിത്രത്തിന്‍റെ സാറ്റലൈറ്റ് സംപ്രേഷണ അവകാശം 10 കോടിയോ അതിനു മുകളിലോ ഉള്ള ഒരു തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തേ ചിത്രത്തിന്‍റെ മിഡില്‍ ഈസ്റ്റ് വിതരണാവകാശം 8 കോടി രൂപയ്ക്ക് നേടിയതായായി ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്.

15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഭീഷ്മപര്‍വം കേരളത്തില്‍ 400നു മുകളില്‍ സ്ക്രീനുകളില്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് 1 മുതല്‍ തിയറ്ററുകളില്‍ 100 ശതമാനം ഒക്കുപ്പന്‍സി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനു പിന്നാലെ എല്ലാ സെന്‍ററുകളിലെയും ബുക്കിംഗ് ഓപ്പണ്‍ ആകും. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്.

Amal Neerad directorial Mammootty starrer BheeshmaParvam turns a profitable venture for makers from the pre-release business.

Film scan Latest