‘പഞ്ഞിക്കിടാന്‍’ ഒരുങ്ങി മൈക്കിള്‍, ഭീഷ്‍മപര്‍വം ട്രെയിലര്‍ കാണാം

‘പഞ്ഞിക്കിടാന്‍’ ഒരുങ്ങി മൈക്കിള്‍, ഭീഷ്‍മപര്‍വം ട്രെയിലര്‍ കാണാം

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്നുമുതല്‍ ട്രെയിലര്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കും. തിയറ്ററുകളിലെ ട്രയല്‍ നോക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലീക്കായതോടെയാണ് മുന്നറിയിപ്പുകളില്ലാതെ അര്‍ധരാത്രി ഒഫീഷ്യലായി ട്രെയിലര്‍ യൂട്യൂബില്‍ പുറത്തിറക്കിയത്. മികച്ച വരവേല്‍പ്പാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഭീഷ്മപര്‍വം കേരളത്തില്‍ 400നു മുകളില്‍ സ്ക്രീനുകളില്‍ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നാണ് വിവരം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൌബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.

Here is the much-awaited trailer for Mammootty starrer BheeshmaParvam. The Amal Neerad directorial is releasing on March 3rd.

Latest Trailer Video