‘ഭീഷ്‍മപര്‍വം’ ഏപ്രില്‍ അവസാനം ഹോട്ട്സ്റ്റാറില്‍

‘ഭീഷ്‍മപര്‍വം’ ഏപ്രില്‍ അവസാനം ഹോട്ട്സ്റ്റാറില്‍

അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam) എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി തിയറ്ററുകളില്‍ തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് (OTT release) സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും (Disney plus Hotstar) സ്ട്രീമിംഗ്. ഏപ്രില്‍ രണ്ടാം പകുതിയില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് വിവരം.

നാലാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തിന് 150ഓളം സ്ക്രീനുകള്‍ ചിത്രത്തിനുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലും ഓസ്ട്രേലിയയിലും ചിത്രം നന്നായി ഹോള്‍ഡ് ചെയ്യുന്നുണ്ട്. മാര്‍ച്ച് 31ന് ന്യൂസിലാന്‍ഡ് റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ 85-90 കോടി കളക്ഷനാണ് ഇതിനകം ചിത്രം നേടിയിട്ടുള്ളത്. കേരളത്തില്‍ മള്‍ട്ടിപ്ലക്സുകളിലും പ്രധാന നഗരങ്ങളിലെ സെന്‍ററുകളിലും ചിത്രം നാലാം വാരാന്ത്യത്തിലും താരതമ്യേന മികച്ച പ്രകടനം നടത്തുന്നു.
കോവിഡിനു ശേഷം കേരള ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ലൂസിഫർ, പുലിമുരുകൻ എന്നീ ചിത്രങ്ങൾ മാത്രമാണ് ആഗോള കളക്ഷനിൽ ഭീഷ്മ പർവ്വതത്തിന് മുന്നിലുള്ളത്.

Film scan Latest OTT