ഭീഷ്മപര്‍വം ലക്ഷ്യമിടുന്നത് ക്രിസ്മസ് റിലീസ്
അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ലക്ഷ്യമിടുന്നത് ക്രിസ്മസ് റിലീസ് എന്ന് സൂചന.. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഇന് 20 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയാകാന്‍ 10 ദിവസത്തെ ഷൂട്ടിംഗ് വേണമെന്നാണ് കണക്കാക്കുന്നത്. കൊറോണ പ്രതിസന്ധി മാറി ഷൂട്ടിംഗുകള്‍ക്ക് അനുമതി ലഭിച്ചാല്‍ ഇത് പൂര്‍ത്തിയാക്കുന്നതിലേക്ക് നീങ്ങും.
കൊച്ചി പ്രധാന ലൊക്കേഷന്‍ ആകുന്ന ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്. നാദിയാ മൊയ്തുവും സൌബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും ഭീഷ്മപര്‍വത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Amal Neerad’s Mammootty starrer BheeshmaParvam eying Xmas release. Nadia Moithu, Sounbin Shahir, and Sreenath Bhasi in pivotal roles.