അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam) 85 കോടി രൂപയ്ക്കു മുകളില്‍ കളക്ഷനുമായി തിയറ്ററുകളില്‍ തുടരുകയാണ്. മലയാള ചിത്രങ്ങളുടെ ആഗോള ഗ്രോസ് കളക്ഷനില്‍ ലൂസിഫറും പുലിമുരുകനും മാത്രമാണ് ഭീഷ്മപര്‍വത്തിന് മുകളിലുള്ളത്. യുഎഇ-ജിസിസി (UAE-GCC) കളക്ഷനില്‍ ചിത്രം പുലിമുരുകനെ (PuliMUrugan) ഭീഷ്മപര്‍വം മറികടന്നു. 18 ദിവസങ്ങളില്‍ 31 കോടിക്കു മുകളില്‍ കളക്ഷന്‍ ചിത്രം നേടി.
ഖത്തര്‍, കുവൈറ്റ്, സൌദി സെന്‍ററുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനും ഭീഷ്മയ്ക്കാണ്. സൌദി റിലീസ് ഇല്ലാതെ 30.5 കോടി രൂപയാണ് പുലി മുരുകന്‍ യുഎഇ-ജിസിസിയില്‍ നിന്ന് നേടിയിരുന്നത്. 39 കോടി കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറാണ് മിഡില്‍ ഈസ്റ്റ് കളക്ഷനില്‍ മുന്നിലുള്ളത്. കൂടുതല്‍ ആഗോള സെന്‍ററുകളില്‍ റിലീസ് ചെയ്തതിന്‍റെ കൂടി വെളിച്ചത്തില്‍ ഭീഷ്മപര്‍വം 90 കോടി കളക്ഷനിലേക്ക് നീങ്ങുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രം 100 കോടി ഗ്രോസ് കളക്ഷനില്‍ നിന്നു മാത്രമായി സ്വന്തമാക്കാനുള്ള സാധ്യതകള്‍ കുറവാണ്. ആര്‍ആര്‍ആര്‍ റിലീസ്, പരീക്ഷാ സീസണ്‍, നോമ്പ് തുടങ്ങുന്നത് എന്നിവയെല്ലാം 100 കോടി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.