ഭീഷ്‍മപര്‍വം 50 കോടി ക്ലബ്ബില്‍

ഭീഷ്‍മപര്‍വം 50 കോടി ക്ലബ്ബില്‍

അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മപര്‍വം (BheeshmaParvam) ആഗോള ബോക്സ്ഓഫിസില്‍ 50 കോടിക്ക് മുകളില്‍ കളക്ഷനുമായി മുന്നേറുന്നു. ആദ്യ വാരാന്ത്യത്തിനു ശേഷമുള്ള പ്രവൃത്തി ദിനമായ ഇന്നലെയും ഈവനിംഗ്, നൈറ്റ് ഷോകള്‍ മികച്ച ഒക്കുപ്പന്‍സിയിലാണ് ഒട്ടുമിക്ക സ്ക്രീനുകളിലും പ്രദര്‍ശനം നടന്നത്. പ്രമുഖ സെന്‍ററുകളില്‍ രാവിലത്തെ ഷോകള്‍ക്കും ഹൌസ്‍ഫുള്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.3-4 കോടിയുടെ ഗ്രോസ് കളക്ഷന്‍ ഇന്നലെയും കേരള യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് റിലീസ് ഇല്ലാതെയാണ് 5 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയത് എന്നത് അഭൂതപൂര്‍വമായ നേട്ടമാണ്.

ആദ്യ 4 ദിവസങ്ങളില്‍ കേരള ബോക്സ് ഓഫിസില്‍ നിന്ന് 22-23 കോടിയും യുഎഇ-ജിസിസിയില്‍ നിന്ന് 20 കോടി രൂപയുമാണ് ചിത്രം നേടിയത്. യുഎഇ-ജിസിസി വാരാന്ത്യ കളക്ഷനില്‍ ലൂസിഫറിന് പുറകില്‍ രണ്ടാം സ്ഥാനത്തും കേരള ബോക്സ് ഓഫിസ് വാരാന്ത്യ കളക്ഷനില്‍ ലൂസിഫറിനെ മറികടന്ന് ഒന്നാം സ്ഥാനത്തുമാണ് ഭീഷ്മപര്‍വം. മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 4-5 കോടി കളക്ഷനാണ് ആദ്യ വാരാന്ത്യത്തില്‍ ലഭിച്ചത്. ഇതില്‍ കര്‍ണാടകയില്‍ നിന്നു മാത്രമുള്ള കളക്ഷന്‍ 2.5 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജിസിസിക്ക് പുറമേ മാര്‍ച്ച് 3ന് ചിത്രം റിലീസായ കാനഡയിലും സൌദിയിലും മികച്ച കളക്ഷനാണ് രേഖപ്പെടുത്തുന്നത്. ഇതോടെ 4 ദിവസങ്ങളില്‍ തന്നെ 50 കോടി കളക്ഷന് അടുത്തേക്ക് ചിത്രം എത്തിയിരുന്നു. ഇന്നലെ തിങ്കളാഴ്ച കൂടി പിന്നിട്ടതോടെ ചിത്രം സുഗമമായി 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്.

സുഷിന്‍ ശ്യം സംഗീതം നിര്‍വഹിച്ച ചിത്രത്തിന് ദേവ്ദത്ത് ഷാജിയും അമല്‍ നീരദും ആര്‍ജെ മുരുകനും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചത്. ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, സൌബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍, ലെന തുടങ്ങിയരും പ്രധാന വേഷങ്ങളിലെത്തുന്നു.

Film scan Latest