ഭീഷ്‍മപര്‍വത്തിലെ ഗോഡൌണ്‍ ഫൈറ്റ് ഒരുങ്ങിയതിങ്ങനെ, മേക്കിംഗ് വിഡിയോ

ഭീഷ്‍മപര്‍വത്തിലെ ഗോഡൌണ്‍ ഫൈറ്റ് ഒരുങ്ങിയതിങ്ങനെ, മേക്കിംഗ് വിഡിയോ

അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam) ആഗോള തലത്തില്‍ 80 കോടി കളക്ഷനിലേക്ക് നീങ്ങുകയാണ്. മാസ് ഘടകങ്ങളും ആക്ഷനുമെല്ലാം ചേര്‍ന്ന ഫാമിലി ഡ്രാമ കോവിഡിനു ശേഷമുള്ള തിയറ്ററുകളുടെ ഏറ്റവും വലിയ ഉണര്‍വായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഘടന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ (Action making video) പുറത്തുവന്നിരിക്കുകയാണ്. ചടുലതയിലും ഊര്‍ജ്ജത്തിലുമുള്ള മെഗാസ്റ്റാറിന്‍റെ പ്രകടനം തന്നെയാണ് വിഡിയോയുടെ ഹൈലേറ്റ്. ചിത്രീകരണത്തിനിടയ്ക്ക് താരത്തിന് പരുക്കേല്‍ക്കുന്നതും കാണാം.

കോവിഡിനു ശേഷം കേരള ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ആഗോള ബോക്സ് ഓഫിസില്‍ കുറുപ്പിനെ വരും ദിവസങ്ങളില്‍ ചിത്രം മറികടക്കും. മാര്‍ച്ചിലെ ഓഫ് സീസണില്‍ സോളോ റിലീസ് അല്ലാതെയെത്തിയ 15 കോടിക്കുള്ളില്‍ മാത്രം ബജറ്റുള്ള വന്‍കിട പ്രൊമോഷനുകള്‍ ഇല്ലാത്ത ഒരു ചിത്രം സ്വന്തമാക്കുന്ന ചരിത്ര വിജയമാണ് ഭീഷ്മപർവത്തിന്‍റേത്.

ഷൈന്‍ ടോം ചാക്കോ, സൌബിന്‍ ഷാഹിര്‍, നാദിയ മൊയ്തു, ലെന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് സംഗീതം നല്‍കിയത് സുഷിന്‍ ശ്യാമാണ്. ദേവ്ദത്ത് ഷാജിയും ആര്‍ജെ മുരുകനും അമല്‍ നീരദും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

Film scan Latest Video