അതിജീവനത്തിന്‍റെ ഈ യാത്ര തുടരും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം: ഭാവന

അതിജീവനത്തിന്‍റെ ഈ യാത്ര തുടരും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം: ഭാവന

നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവില്‍ നില്‍ക്കേ വൈകാരികമായ പ്രതികരണവുമായി നടി ഭാവന. 5 വര്‍ഷമായി തനിക്ക് സംഭവിച്ച അതിക്രമത്തില്‍ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെടുകയാണ്. കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളനങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. എന്നാല്‍ പലരും നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി മുന്നോട്ടുവന്നുവെന്നും തന്‍റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ പിന്തുണ നല്‍കിയെന്നും ഭാവന പറയുന്നു. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം എക്കൌണ്ടിലൂടെയാണ് ഭാവന പ്രതികരിച്ചത്.

View this post on Instagram

A post shared by Bhavana Menon 🧚🏻‍♀️ (@bhavzmenon)


തന്‍റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാനും കുറ്റം ചെയ്തവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നതിനുമുള്ള പോരാട്ടം തുടരുമെന്നും ഭാവന പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ കേസിലെ പ്രതി ദിലീപ് കണ്ടിട്ടുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും വരുതിയിലാക്കാനും ശ്രമം നടന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. ദിലീപിന്‍റെ നിരവധി വോയ്സ് ക്ലിപ്പുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നു.

Actress Bhavana’s bold and emotional statement on actress molestation case.

Latest Starbytes