നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് (Adil Maimunath Ashraf) സംവിധാനം ചെയ്ത് ഷറഫുദ്ദീനും (Sharaffudheen) ഭാവനയും (BHavana) മുഖ്യ വേഷങ്ങളിലെത്തുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ (Ntikkakkaikkoru Premandarnnu) എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന ഒരു മലയാള ചിത്രത്തിലേക്ക് വീണ്ടുമെത്തുന്നത്. മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തിന്‍റെ കഥയും എഡിറ്റിങ്ങും സംവിധായകനായ ആദില്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം. അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കും. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഭാവന വീണ്ടും മലയാളത്തിലേക്ക്; ‘ന്‍റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’