ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ നിന്ന് പുറത്ത്

ബിഗ് ബോസ് റിയാലിറ്റിഷോയുടെ മൂന്നാം സീസണില്‍ നിന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി പുറത്തായി. ഇന്നലെ നടന്ന എലിമിനേഷന്‍ എപ്പിസോഡിലാണ് മോഹന്‍ലാല്‍ ഭാഗ്യലക്ഷ്മിയുടെ പുറത്താകല്‍ പ്രഖ്യാപിച്ചത്. സന്തോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ അവര്‍ സ്വീകരിച്ചത്. നേരത്തേ മല്‍സരത്തിന്റെ വൈകാരിക സമ്മര്‍ദങ്ങളുടെ ഫലമായി ഗെയിമില്‍ നിന്ന് പുറത്തുപോകാനുള്ള താല്‍പ്പര്യം അവര്‍ പ്രകടമാക്കിയിരുന്നു.

49 ദിവസമാണ് ഭാഗ്യലക്ഷ്മി ബിഗ്‌ബോസ് ഹൗസില്‍ തുടര്‍ന്നത്. ടാസ്‌കുകളിലെല്ലാം സജീവമായി പങ്കെടുക്കാന്‍ ശ്രമിച്ച അവര്‍ പലപ്പോഴും ഹൗസിനകത്തെ ബലാബലങ്ങളിലും വാക്ക്തര്‍ക്കങ്ങളിലും ഉള്‍പ്പെടുകയും ചെയ്തു. എല്ലാവരോടും സ്‌നേഹത്തോടെയാണ് പുറത്തുപോകുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

Bhagyalakshmi eliminated from BiggBoss Malayalam season 3. The show anchoring by Mohanlal is now on its half stage.

Latest Starbytes