സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും കരിയറില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നതിനായി ബേസില്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫിസില്‍ തന്‍റെ ശക്തമായ സാന്നിധ്യം അറിയിച്ച പ്രണവ് അതിനു ശേഷം തന്‍റെ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഹൃദയത്തിന്‍റെ നിര്‍മാതാവായി വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് മെരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ബേസില്‍-പ്രണവ് ചിത്രവും നിര്‍മിക്കുകയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹൃദയം ടീം വീണ്ടും ഒന്നിക്കാനുള്ള സാധ്യതകള്‍ അല്‍പ്പ ദിവസങ്ങള്‍ മുമ്പു തന്നെ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷം മുതല്‍ വലിയ ഇടവേളകളില്ലാതെ തന്‍റെ അഭിനയ കരിയറില്‍ ശ്രദ്ധ വെക്കാന്‍ പ്രണവ് തയാറാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.