ഏഷ്യന്‍ അക്കാഡമി പുരസ്‍കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്

ഏഷ്യന്‍ അക്കാഡമി പുരസ്‍കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്

ഏഷ്യന്‍ അക്കാഡമി ക്രിയേറ്റിവ് പുരസ്കാരങ്ങളില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യാണ് ബേസിലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടോവിനോ തോമസും ഗുരു സോമസുന്ദരവും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം ഇതിനകം വിവിധ അന്താരാഷ്ട്ര വേദികളില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വിഷ്വൽ എഫക്ട്സ്, സൗണ്ട് മിക്സിങ്, വസാത്രാലങ്കാരം, ​ഗായകൻ എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡും മിന്നല്‍ മുരളി സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്ളിക്സിലൂടെ റിലീസായ മിന്നല്‍ മുരളി അനവധി രാജ്യങ്ങളുടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍നിരയിലെത്തിയിരുന്നു. രണ്ടാഴ്ടയോളം നെറ്റ്ഫ്ളിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റിലും മിന്നല്‍ മുരളിയുണ്ടായിരുന്നു. മിന്നല്‍ മുരളിക്കു ശേഷം അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ബേസില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. നടന്‍ എന്ന നിലയിലും ബേസിലിന് ഏറെ മികച്ചൊരു വര്‍ഷമായിരുന്നു 2022.

Latest Starbytes