ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും വിലക്ക്

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും വിലക്ക്

നടന്‍മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗത്തെയും വിലക്കുന്നതിന് സിനിമാ സംഘടനകളുടെ സംയുക്ത തീരുമാനം. സെറ്റുകളിലെ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി. മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളും നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്. താര സംഘടന അമ്മയുടെ കൂടി അംഗീകാരത്തിലാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇരു നടന്‍മാരെയും മുമ്പ് മോശം പെരുമാറ്റത്തിന്‍റെയും സെറ്റിലെ നിസഹകരണത്തിന്‍റെയും പേരില്‍ വിലക്കിയിരുന്നു. എന്നാല്‍ ‘അമ്മ’യുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ തീരുമാനങ്ങള്‍ പിന്‍വലിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മാതാക്കളുടെ പരാതി ന്യായമാണെന്ന് ‘അമ്മ’യും അംഗീകരിച്ചിരിക്കുകയാണ്.

നിര്‍മാതാക്കള്‍ക്ക് സ്വന്തം നിലയില്‍ ഇവരെ വെച്ച് സിനിമ ചെയ്യുന്നത് തീരുമാനിക്കാമെന്നും, എന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ സംഘടന ഇടപെടില്ലെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.

Latest Starbytes