ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കാനുറച്ചാണ് ബാഹുബലി 2 നാളെ തിയറ്ററുകളിലെത്തുന്നത്. കേരളത്തില്‍ മാത്രം 390 തിയറ്ററുകളിലെത്തുന്ന ചിത്രം കേരള ബോക്‌സ്ഓഫിസിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനെന്ന റെക്കോഡ് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറില്‍ നിന്ന് നേടിയെടുക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. മെയിന്‍ സെന്ററുകളിലെല്ലാം ചിത്രത്തിന്റെ ബുക്കിംഗ് അതിവേഗമാണ്് നടക്കുന്നത്. മിക്കയിടങ്ങളിലും ആദ്യ ദിനത്തിന്റെ ബുക്കിംഗ് പൂര്‍ണമായി കഴിഞ്ഞു. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലേക്കുള്ള ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. 4 കെ പ്രൊജക്ഷനുള്ള തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തിയറ്ററില്‍ നിന്ന് ബാഹുബലി ആദ്യ ഭാഗം റെക്കോഡ് കളക്ഷന്‍ നേടിയിരുന്നു. ഒരൊറ്റ സ്‌ക്രീനില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന ഇന്ത്യന്‍ സിനിമ എന്ന നേട്ടമാണ് അന്ന് ബാഹുബലി തിരുവനന്തപുരത്തു നിന്ന് നേടിയത്. 3 കോടിയോളം രൂപയാണ് നേടിയത്.
Tags:bahubali 2Bahubali the conclusionboxoffice collectionPrabhasss rajamouli