ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്സ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് അമീൻ മേലാറ്റൂർ, അരുൺ. പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത് സുജിത് മേനോൻ ആണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. റവന്യൂ മന്ത്രി കെ. രാജനാണ് ട്രെയിലര്‍ പ്രകാശനം ചെയ്തത്.
https://t.co/qAexXWnLgJ
— cinema keralam (@silmacine) January 9, 2023
കാംപസ് പശ്ചാത്തലമാക്കി പ്രണയവും സംഘര്‍ഷവും സൌഹൃദവുമെല്ലാം പ്രമേയമാക്കുന്ന ചിത്രമാണിത് .പുതുമുഖങ്ങൾ പ്രധാന കഥാപാത്രം ആവുന്ന ചിത്രത്തിൽ ജിഷ്ണു,നേഹ, അരുൺ,നിമ്മി,ജെക്കോ,സിജി,മിഥുൻ,മേഘ ,വിഷ്ണു,സതീഷ് ചളിപ്പാടം,നിഷ ,ചിത്രാ നായർ,കൃഷ്ണൻ അരീക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ.