മലയാളത്തിന്‍റെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്‍റണി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പഴയ ഒരു ഫോട്ടോ വൈറലാകുകയാണ്. ആയോധന കലയില്‍ നിപുണമായ ഒരു സൂഫിയുടെ ഗെറ്റപ്പില്‍ താരം നില്‍ക്കുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. ഈ ഗെറ്റപ്പില്‍ ഒരു ചിത്രത്തിലും താരം എത്തിയിട്ടില്ല എന്നതിനാല്‍ ആരാധകരിലും പ്രേക്ഷകരിലും ഇത് ആകാംക്ഷ ഉണര്‍ത്തി. ഇത് ഏതു ചിത്രത്തിനായുള്ള വേഷമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
One of my most enjoyed roles called Sufi, working with Priyan(crash work) and Mohanlal, etc. In the film "Thandavam"…
Posted by Babu Antony on Tuesday, 20 October 2020
ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലായിരുന്നു ബാബു ആന്‍റണി സൂഫി ആയത്. ക്ലൈമാക്സില്‍ നായകനൊപ്പം ചേര്‍ന്ന് വില്ലനെ തോല്‍പ്പിക്കുന്ന ഗംഭീര ആക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഈ കഥാപാത്രം വെട്ടിമാറ്റപ്പെടുകയായിരുന്നു എന്നും ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്നും ബാബു ആന്‍റണി പറയുന്നു. അക്കാലത്ത് മലയാളത്തില്‍ സിനിമകളൊന്നും ചെയ്യാതിരുന്ന സമയമായതിനാല്‍ അത് പുറത്തുവന്നിരുന്നെങ്കില്‍ തന്‍റെ കരിയറിലെ ഒരു വഴിത്തിരിവ് ആകുമായിരുന്നു എന്നും ബാബു ആന്‍റണി പറയുന്നു.
Babu Antony shared a photo in an getup of old character which never came out. He was played Sufi in Mohanlal starrer Thandavam. But evicted at the editing table.