എം മുകുന്ദന്‍റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ഓട്ടോ റിക്ഷാക്കാരന്‍റ ഭാര്യ’ ഇന്നു തിയറ്ററുകളില്‍ എത്തുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ആൻ അഗസ്റ്റിൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ചിത്രത്തിൽ ദമ്പതികളായി എത്തുന്നത്. എം മുകുന്ദൻ തന്നെ തിരക്കഥ രചിച്ച ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ മാഹിയാണ്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
മാഹിയിലെ മീതലപ്പുര സ്വദേശിയായ അലസനായ ഓട്ടോറിക്ഷ ഡ്രൈവർ സജീവനെ ചുറ്റിപ്പറ്റിയാണ് കഥ. പ്രത്യേക സാഹചര്യങ്ങളില്‍ സജീവന്‍റെ ഭാര്യ രാധികയ്ക്ക് ഓട്ടോറിക്ഷ ഏറ്റെടുക്കേണ്ടി വരുന്നു. പാർവതിയും ബിജു മേനോനും ആണ് ഈ വേഷങ്ങളിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട്, മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സുരാജിലും ആൻ അഗസ്റ്റിനിലും എത്തിച്ചേരുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ ‘നീന’ എന്ന ചിത്രത്തിലാണ് ആന്‍ അവസാനമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘ഓട്ടോ റിക്ഷാക്കാരന്‍റ ഭാര്യ’ തിയറ്റര്‍ ലിസ്റ്റ് കാണാം