ആറ്റ്ലി- ഷാറൂഖ് ചിത്രം ‘ജവാന്‍’ പ്രഖ്യാപിച്ചു, റിലീസ് 2023 ജൂണ്‍ 2ന്

ആറ്റ്ലി- ഷാറൂഖ് ചിത്രം ‘ജവാന്‍’ പ്രഖ്യാപിച്ചു, റിലീസ് 2023 ജൂണ്‍ 2ന്

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലി (Atlee) ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ജവാന്‍’ പ്രഖ്യാപിച്ചു. ഷാറൂഖ് ഖാന്‍ (Sharukh Khan) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു പ്രഖ്യാപനം. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ടീസറില്‍ വ്യക്തമാകുന്നു. ചിത്രത്തിന്‍റെ ഇതിനകം പൂര്‍ത്തിയായ ഒരു ഷെഡ്യൂളില്‍ നയന്‍താരയും (Nayanthara) പ്രിയാമണിയും ഇതില്‍ ഭാഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


2018ല്‍ പുറത്തിറങ്ങിയ സീറോ പരാജയമായതിനു പിന്നാലെ സ്വമേധയാ ഇടവേളയിലേക്ക് പോയ ഷാറൂഖ് ഖാന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തിരക്കഥയിലെ തിരുത്തലുകളും മറ്റ് തടസങ്ങളും മൂലം ചിത്രം നീണ്ടു പോകുകയായിരുന്നു. ഇതിനിടെ ‘പത്താന്‍’ എന്ന മറ്റൊരു ചിത്രത്തില്‍ താരം ജോയിന്‍ ചെയ്തിട്ടുണ്ട്. പത്താന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും.

തന്‍റെ തമിഴ് ചിത്രങ്ങള്‍ക്കു സമാനമായി ഒരു മാസ് മസാല ചിത്രം തന്നെയാണ് ഷാറൂഖിനായി ആറ്റ്ലി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

Latest Other Language