ഡോൺമാക്സിൻ്റെ ‘അറ്റ്’; ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നു

ഡോൺമാക്സിൻ്റെ ‘അറ്റ്’; ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നു

പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, പ്രശസ്ത ചിത്രസംയോജകൻ ഡോൺമാക്സ് കഥയും സംവിധാനവും ചെയ്യുന്ന ‘അറ്റ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ചും പൂജയും മരട് തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിൽ വെച്ച് നടന്നു. മലയാളത്തിലെ ആദ്യത്തെ ഡാർക്ക്‌ വെബ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ‘അറ്റ്’.

കൊച്ചു റാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രഥ്വിരാജ് സുകുമാരൻ്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് വിഭാഗത്തിൽ ഒരു സിനിമ ഒരുങ്ങുന്നത് എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘അറ്റ്’ ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Donmax directorial ‘At’ launched with official pooja. Debutant Akash sen essaying the lead role.

Latest Upcoming