ഓര്‍ഡിനറി എന്ന ചിത്രത്തിനു ശേഷം സുഗീതിന്റെ സംവിധാനത്തില്‍ ആസിഫ് അലി എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. പറന്ന് പറന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓര്‍ഡിനറിയില്‍ ആസിഫ് വ്യത്യസ്തമായൊരു വില്ലന്‍ വേഷത്തിലാണ് എത്തിയിരുന്നത്. ഡ്രീം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ഇപ്പോഴും വിജയകരമായി തിയറ്ററുകളിലുണ്ട്. അടുത്തിടെ വിവിധ വിജയ ചിത്രങ്ങളിലൂടെ ആസിഫ് തന്റെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ കിനാവള്ളിയാണ് അവസാനമായി പുറത്തിറങ്ങിയ സുഗീത് ചിത്രം.