നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യര്‍’ തുടങ്ങി

കരിയറില്‍ ആദ്യമായി ആസിഫ് അലിയും നിവിന്‍ പോളിയും ഒരുമിച്ച് മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘മഹാവീര്യര്‍’ തുടങ്ങി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജാ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

രാജസ്ഥാനും എറണാകുളവും പ്രധാന ലൊക്കേഷനുകളാകുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തന്‍റെ മുന്‍ ചിത്രങ്ങളില്‍ സ്വീകരിച്ചതു പോലെ തന്നെ സമയമെടുത്ത് പല ഘട്ടങ്ങളിലായി മാത്രം ചിത്രീകരണം നടത്തുകയും അവസാന ഘട്ടത്തില്‍ മാത്രം വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്ന ശൈലിയായിരിക്കും ഇതിലും ഏബ്രിഡ് സ്വീകരിക്കാന്‍ സാധ്യത.

Asif Ali joins Nivin Pauly in Abrid Shine’s ‘Mahaveeryar’. Started rolling with pooja.

Latest Upcoming