മോഹന്‍ലാല്‍- ആഷിഖ് അബു ചിത്രം ഇല്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍- ആഷിഖ് അബു ചിത്രം ഇല്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം എത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആന്‍റണി പെരുമ്പാവൂര്‍. ഇത്തരത്തിലൊരു ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ ഇതുവരെ മോഹന്‍ലാലുമായി നടന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ സന്തത സഹചാരിയും ആശിര്‍വാദ് സിനിമാസ് ചെയര്‍മാനുമായ ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്.

മൂണ്‍ഷോട്ട് എന്‍റര്‍ടെയ്മെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിനായി ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രത്തിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തേ ആഷിഖ് അബുവും പറഞ്ഞിരുന്നു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചില സൂചനകള്‍ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഉടമ സന്തോഷ് ടി കുരുവിളയും നല്‍കിയിരുന്നു.

Antony Perumbavoor denying the rumors about Ashique Abu-Mohanlal project.

Latest Upcoming