ലാലേട്ടന്‍ ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്: ആഷിഖ് അബു

ലാലേട്ടന്‍ ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്: ആഷിഖ് അബു

മോഹന്‍ലാലുമൊത്തുള്ള ഒരു ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. ഏറെക്കാലമായി ഇത്തരമൊരു ചിത്രം ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചകളും ആലോചനകളും നടക്കുന്നുമുണ്ടെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞത്. ആഷിഖ് അബുവുമൊത്തുള്ള മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും വാര്‍ത്തകള്‍ ശരിയല്ലെന്നും നേരത്തേ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.

താന്‍ ഉടനെ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം നീലവെളിച്ചം ആണെന്നും മോഹന്‍ലാല്‍ ചിത്രം എപ്പോള്‍ നടക്കുമെന്ന് പറയാറായിട്ടില്ലെന്നും ആഷിഖ് അബു വ്യക്തമാക്കുന്നു. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ഈ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്യാം പുഷ്‍കരന്‍റെ തിരക്കഥയില്‍ ഒരു മമ്മൂട്ടി ചിത്രം ഒരുക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഈ ചിത്രത്തിനും സമയമെടുക്കും. ഷാറൂഖ് ഖാനെ നായകനാക്കി ബോളിവുഡില്‍ ചിത്രമൊരുക്കുന്നതിനായി ഒരു ചര്‍ച്ച മാത്രമാണ് നടന്നത്. തിരക്കഥയ്ക്ക് ഏറെ സമയം ആവശ്യമുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ശ്യാം പുഷ്കരന്‍റെയും ഷാറൂഖിന്‍റെയും ഷെഡ്യൂളുകളില്‍ മാറ്റം വന്നുവെന്നും കാര്യങ്ങള്‍ ഏറെ മുന്നോട്ടുപോകാനുണ്ടെന്നുമാണ് ആഷിഖ് അബു ആ ചിത്രത്തെ കുറിച്ചു പറയുന്നത്.

Director Ashique Abu confirms that discussions are on going for a Mohanlal starrer and a Mammootty starrer.

Latest Upcoming