തമിഴിലെ ശ്രദ്ധേയരായ യുവതാരങ്ങളായ വിശാലും ആര്യയും മുഖ്യ വേഷങ്ങളില്‍ ഒന്നിക്കുന്ന ചിത്രം ‘എനിമി’ പ്രഖ്യാപിച്ചു. 9 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആനന്ദ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യ വില്ലന്‍ വേഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃണാളിനി രവി നായികയാകുന്ന ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ പ്രകാശ് രാജ് എത്തുന്നു. വിജയ് ദേവ്രകൊണ്ടയെ നായകനാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കിയ നോട്ടയാണ് ആനന്ദ് ശങ്കര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
It's final. My best friend @arya_offl is now my "ENEMY".We have no choice, except to fight it out in a battle of epic proportion. gonna be good. GB#ENEMY @anandshank @vinod_offl @MusicThaman @MiniStudio_ @mirnaliniravi @RDRajasekar @RIAZtheboss @baraju_SuperHit pic.twitter.com/9jQ0RjLIJz
— Vishal (@VishalKOfficial) November 25, 2020
ചക്ര എന്ന ചിത്രമാണ് വിശാലിന്‍റേതായി റിലീസ് കാക്കുന്നത്. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ റിലീസ് ഉടന്‍ ഉണ്ടായിരിക്കും. ആദ്യമായി സംവിധാനം ചെയ്യുന്ന തുപ്പറിവാളന്‍2-ഉം വിശാല്‍ തുടങ്ങിവെച്ചിരുന്നു. ടെഡ്ഡിയാണ് ആര്യയുടെ റിലീസ് കാക്കുന്ന ചിത്രം. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുറച്ചുദിവസത്തെ ഷൂട്ടിംഗ് കൂടി ആര്യക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Actors Arya and Vishal are joining hands for filmmaker Anand Shankar’s upcoming Tamil action-thriller which has been titled Enemy. Mirnalini Ravi will play the female lead while Prakash Raj will be seen in a pivotal role.