രാമലീലയ്ക്കു ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകും. ടോമിച്ചൻ മുളകുപാടം ആണ് നിർമാണം നിർവഹിക്കുന്നത്.ചിത്രം ടോമിച്ചൻ ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.
‘നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത നിങ്ങളോട് പങ്കു വെക്കുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.,
#PranavMohanlal #ArunGopi #MulakuppadamFilms