അര്‍ജുന്‍ അശോകനും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’

അര്‍ജുന്‍ അശോകനും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’

തിയറ്ററുകളില്‍ ഏറെ ശ്രദ്ധ നേടിയ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ താരങ്ങള്‍ വീണ്ടുമൊരിക്കുന്നു. ‘പ്രണയ വിലാസം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും അനശ്വര രാജനും നായികാ നായകന്‍മാരാകുന്ന ചിത്രത്തില്‍ മമിതാ ബൈജുവും മുഖ്യ വേഷത്തിലുണ്ട്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്.

മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഷിനോസ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഷാൻ റഹ്‍മാൻ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കലാ സംവിധാനം രാജേഷ് പി വേലായുധൻ ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. എഡിറ്റിംഗ് ബിനു നെപ്പോളളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്.

Latest Upcoming