‘അർച്ചന 31 നോട്ടൗട്ട്’ 24 മുതല്‍ സിംപ്ലി സൌത്തില്‍

‘അർച്ചന 31 നോട്ടൗട്ട്’ 24 മുതല്‍ സിംപ്ലി സൌത്തില്‍

ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi) മുഖ്യ വേഷത്തില്‍ എത്തിയ ‘അർച്ചന 31 നോട്ടൗട്ട്’ (Archana 31 Not out) 24 മുതൽ സിംപ്ലി സൌത്ത് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടങ്ങും. അഖിൽ അനിൽകുമാറാണ് (Akhil Anilkumar) സംവിധാനം ചെയ്തത്. സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിര്‍മാണം. നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കാര്യമായ ശ്രദ്ധ നേടിയിരുന്നില്ല.

ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖിൽ. അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.

Latest OTT