ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ (10 കോടി) കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യന്‍ ഗാനമെന്ന യൂട്യൂബ് റെക്കോഡ് ഇനി അറബിക്ക് കുത്തിന് (Arabic Kuthu) സ്വന്തം. തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്‍റെ (Beast) ലിറിക് വിഡിയോ 12 ദിവസങ്ങള്‍ കൊണ്ടാണ് 10 കോടി വ്യൂസ് നേടിയത്. ധനുഷ് ചിത്രം മാരിയിലെ ‘റൌഡി ബേബി’ (Rowdy Baby) എന്ന ഗാനത്തിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. റൌഡി ബേബി 18 ദിവസങ്ങളിലാണ് 100 മില്യണ്‍ വ്യൂസില്‍ എത്തിയത്.
നടന്‍ ശിവകാര്‍ത്തികേയന്‍ (Siva Karthikeyan) വരികളെഴുതിയ അറബിക്ക് കുത്തിന് അനിരുദ്ധാണ് (Anirudh) സംഗീതം നല്‍കിയത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ബീസ്റ്റ് നെല്‍സണ്‍ ദിലീപ് കുമാറാണ് (Nelson Dilip Kumar) സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ (Pooja Hegde) ആണ് നായിക. ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്.