എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്ന്. വരികളെഴുതിയത് ഹരിനാരായണന്‍ ബികെ
വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമലാണ് നായിക. ഉര്‍വശിയും ശാന്തികൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Tags:aravindante adithikalm mohananvineeth sreenivasan