കഴിഞ്ഞയാഴ്ച ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രം അക്വാമാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്നു. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് നിര്‍മാണം. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കാണാം.